ദമാസ്കസ്: പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ വിമതര്‍ക്കെതിരേ സൈനിക നടപടി ആരംഭിക്കുമെന്നു യു.എസ്. വൈസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി.രാജ്യാന്തര സൈനിക ഇടപെടല്‍ ക്ഷണിച്ചു വരുത്താന്‍ വിമതപക്ഷം ആസൂത്രണം ചെയ്തതാണ് രാസായുധ ആക്രമണമെന്നു യു.എന്നിലെ സിറിയന്‍ പ്രതിനിധി ബാഷര്‍ അല്‍ ജഫാറി പറഞ്ഞു. രാസായുധ ആക്രമണത്തിനു പിന്നില്‍ സിറിയന്‍ സൈന്യമാണെന്നും ഭാവിയില്‍ ഇത്തരം ആക്രമണം തടയുന്നതിന് ആവശ്യമായ സൈനിക നടപടി അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. അതിനിടെ, സിറിയയിലെ രാസായുധ പ്രയോഗത്തെപ്പറ്റിയുള്ള പരിശോധന പൂര്‍ത്തിയാക്കാന്‍ യു.എന്നിന്റെ പരിശോധകര്‍ക്കു മൊത്തം നാലു ദിവസം വേണമെന്ന് യു.ന്. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ' സിറിയന്‍ ജനതയെ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളുമെടുക്കാന്‍ ചുമതലപ്പെടുത്തുന്ന' പ്രമേയത്തിന്റെ കരടുരൂപം ബ്രിട്ടന് അഞ്ചംഗ യു.എന്‍. രക്ഷാസിമിതിക്കു മുമ്പാകെ അവതരിപ്പിച്ചു. സിറയക്കെതിരേ സൈനിക നടപടി വേണമെന്നും ബ്രിട്ടന് ആവശ്യപ്പെട്ടു. ഇന്നു പുലര്‍ച്ചയോടെ ആക്രമണം ആരംഭിച്ചേക്കാമെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രണ സാധ്യതയും തള്ളിക്കളയാനാവില്ല. അതേസമയം, എത് ആക്രമണത്തെയും ചെറുക്കുമെന്നും സൈന്യം പൂര്‍ണ സജ്ജമാണെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുല്ലെയിം അറിയിച്ചു.
Comments