ക്രൂഡോയില്‍ ഇറക്കുമതിക്കായി എണ്ണക്കമ്പനികള്‍ക്ക് ചെലവ് വരുന്ന ഡോളര്‍ നേരിട്ട് നല്‍കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. പുതിയ നടപടിയെ തുടര്‍ന്ന് രൂപ നില അല്‍പം മെച്ചപ്പെട്ട് ഡോളറിനെതിരെ 66.90 ലെത്തിയിട്ടുണ്ട്.നിലവില്‍ ഇത് ബാങ്കുകളില്‍ നിന്നോ സ്‌പോട്ട്മാര്‍ക്കറ്റില്‍ നിന്നോ വാങ്ങുകയാണ് പതിവ്. എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കുന്നതിലൂടെ രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. അമേരിക്ക സിറിയയെ ആക്രമിച്ചേക്കുമെന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഭാവിയിലും രൂപയെ നിയന്ത്രിക്കാന്‍ ഈ നടപടി സഹായകരമാകുമെന്ന് വിലയിരുത്തുന്നു. എണ്ണ ഇറക്കുമതിക്കായാണ് ഇന്ത്യ വിദേശനാണ്യ ശേഖരത്തിലെ ഏറിയ പങ്കും ചെലവഴിക്കുന്നത്.
Comments