ബ്രിക്‌സ് രാജ്യങ്ങളുടെ കറന്‍സി റിസര്‍വ്വ് ഫണ്ടിലേക്ക് ഇന്ത്യ 5000 കോടി ഡോളര്‍ നല്‍കും.റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജി.ട്വന്റി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയിലാണ് കറന്‍സി റിസര്‍വ്വ് ഫണ്ടിന് രൂപം കൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.പ്രാരംഭ മൂലധനമായി 100 ബില്യണ്‍ ഡോളറിന്റെ കറന്‍സി സമാഹരിക്കാനാണ് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തീരുമാനം. ഐഎംഎഫിന്റെയും എഡിബിയുടെയും മാതൃകയിലുള്ള ഒരു ഡവലപ്‌മെന്റ് ബാങ്കാണ് ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗാണ് ഇക്കാര്യം അറിയിച്ചത്.
Comments