പത്തനംതിട്ട:ഗണേശ്കുമാറും ജോപ്പനും ചേര്‍ന്ന് തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്. ഇക്കാര്യം കാണിച്ച് താന്‍ അഭിഭാഷകന് കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും ബിജു പത്തനംതിട്ടയില്‍ പറഞ്ഞു.ശാലു മേനോന് നിരപരാധി ആണെന്നും ബിജു പറയുന്നു. കത്തിന്റെ ആദ്യ ഭാഗത്ത് മാതാവ് നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. വൃദ്ധയായ അമ്മ കോടതി കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നു കത്തിന്റെ ആദ്യ ഭാഗത്ത് പറയുന്നു.
Comments