പെരിന്തല്‍മണ്ണ പട്ടിക്കാടിന് സമീപം തേലക്കാട് പച്ചീരിപാറയില്‍ മിനി ബസ് അപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങളും സംസ്‌കരിച്ചു.നാല് സ്ഥലങ്ങളിലായാണ് സംസ്‌കാരം നടത്തിയത്. മേല്‍ക്കുളങ്ങര മഹല്ല് ജുമുഅ മസ്ജിദില്‍ ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. അപകടത്തില്‍ മരിച്ച നീതുവിന്റെ മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ചെരുക്കി, ചെറിയക്കന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മേല്‍ക്കുളങ്ങര കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.ബസ് ഡ്രൈവര്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം പള്ളിപ്പടി പള്ളിയാല്‍ തൊടി ഗഫൂറിന്റെ മകന്‍ ഇത്തിശയുടെ മൃതദേഹം മാനത്തുമംഗലം ജുമുഅ മസ്ജിദില്‍ ഖബറടക്കി.മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കരിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.കെ അബ്ദുറബ്ബ്, എ.പി അനില്‍കുമാര്‍, മഞ്ഞളാംകുഴി എന്നിവര്‍ മരിച്ചവര്‍ക്ക് ഇന്നലെ അന്ത്യമോപചാരം അര്‍പ്പിച്ചിരുന്നു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Comments