You are Here : Home / News Plus

യുപിയില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു; 31 മരണം

Text Size  

Story Dated: Tuesday, September 10, 2013 09:17 hrs UTC

ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു. മുസാഫര്‍ നഗര്‍ ജില്ലയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. സംഘര്‍ഷം അയല്‍ ജില്ലയായ ശാമ്‌ലിയിലേക്കും പടര്‍ന്നു. സൈന്യം ഇറങ്ങിയിട്ടും സംഘര്‍ഷ മേഖലയില്‍ ജനങ്ങള്‍ ഭീതിയിലാണ്. കര്‍ഫ്യൂ തുടരുന്ന സംഘര്‍ഷ മേഖലയിലെ ഗ്രാമങ്ങളില്‍നിന്ന് ന്യൂനപക്ഷം കൂട്ടത്തോടെ പലായനം ചെയ്തു തുടങ്ങി. ചിലര്‍ പൊലീസ് സ്റ്റേഷനുകളില്‍ അഭയം തേടിയപ്പോള്‍ മറ്റുചിലര്‍ സമീപ ഗ്രാമങ്ങളിലേക്ക് മാറി.അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പന്ത്രണ്ട് മണിക്കൂര്‍ ഇടവിട്ടുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.