സിറിയക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.സിറിയന്‍ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള യുദ്ധതന്ത്രമായിരിക്കും പരീക്ഷിക്കുക. സിറിയയിലെ അസദ് ഭരണകൂടം നടത്തിയ രാസായുധപ്രയോഗത്തിനെതിരെ കണ്ണടയ്ക്കാനാവില്ല. ആഗസ്ത് 21 ന് നടന്ന രാസായുധപ്രയോഗത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. രാസായുധം പ്രയോഗിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അസദ് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഒബാമ പറഞ്ഞു.
Comments