വാഷിങ്ടണ്‍: അമേരിക്ക ലോകത്തിന്റെ പോലീസുകാരനല്ലെന്നു സിറിയന്‍ പ്രശ്‌നത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ വ്യക്തമാക്കി.സിറിയയിലെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലേക്ക് മാറ്റണമെന്ന റഷ്യന്‍ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു. സൈനിക നടപടിയില്ലാതെ രാസായുധം നശിപ്പിക്കാനാവുമെങ്കില്‍ നന്ന്. അതുകൊണ്ട് സൈനിക നടപടിക്ക് പിന്തുണതേടിയുള്ള പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് മാറ്റിവെക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ വിദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയെ വ്യാഴാഴ്ച അയയ്ക്കും. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിനുമായി താന്‍ കൂടിയാലോചനകള്‍ തുടരും.സിറിയന്‍ പ്രശ്‌നപരിഹാരത്തിന് നയതന്ത്രത്തിന്റെ സാധ്യതകള്‍ തേടുമെന്നും കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലുമുള്ള വോട്ടെടുപ്പ് മാറ്റിവെക്കുകയാണെന്നും ഒബാമ പ്രഖ്യാപിച്ചു.
Comments