You are Here : Home / News Plus

ടി.പി വധം അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, September 12, 2013 10:46 hrs UTC

തിരുവനന്തപുരം: ടി.പി വധക്കേസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് ആരെയും കള്ളസാക്ഷികള്‍ ആക്കിയിട്ടില്ല. കൂറ് മാറിയവരില്‍ ഏറെയും സി.പി.ഐ.എമ്മുകാരാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസിന്റെ വിധി വന്നതിനു ശേഷം മാത്രം മറ്റ് വിലയിരുത്തലുകള്‍ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകുകയാണെന്നും കോടതിയാണ് ഇനി തീരുമാനിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിനകത്ത് പാര്‍ട്ടിയും ഗ്രൂപ്പും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ഗണ്‍മാന്‍ സലീംരാജിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ സലീമിന്റെ ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.