സോളാര്‍തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും കാഞ്ഞങ്ങാട് വി.ഐ.പി പരിഗണന. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഇരുവരെയും താമസിപ്പിച്ചത്. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ഇവരെ ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇരുവരെയും ഇന്ന് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടിരുന്ന സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ കാഞ്ഞങ്ങാട്ടെത്തിയത്. ഹോസ്ദുര്‍ഗ് സബ്ജയിലില്‍ നേരത്തെ ആവശ്യത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിക്കുകയയിരുന്നു.
Comments