മോഡിക്ക് വിസ: മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക
Text Size
Story Dated: Saturday, September 14, 2013 10:20 hrs UTC
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക അപേക്ഷ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മേരി ഹാര്‍ഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. മോഡിയുടെ അപേക്ഷ പരിഗണിച്ചശേഷം എന്ത് തീരുമാനമെടുക്കുമെന്ന് പറയാനാകില്ലെന്ന് അവര്‍ പറഞ്ഞു.
Comments