ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്
Text Size
Story Dated: Sunday, September 15, 2013 08:24 hrs UTC
ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്.മലയാളം വിക്കി പ്രവര്‍ത്തകന്‍ ഷിജു അലക്‌സ് ടൂബിങ്ങന്‍ സര്‍വകലാശാലാ ലൈബ്രറിയിലെ ഗബ്രിയേല സെല്ലറുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് രേഖാശേഖരം കേരളത്തിന് ലഭ്യമാക്കുന്നത്.25 വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച് മലയാളം പഠിച്ച് മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഡോ ഹെര്‍മന്‍ഗുണ്ടര്‍ട്ട് 1859 ല്‍ ജര്‍മനിയിലേക്ക് മടങ്ങുമ്പോള്‍ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് രേഖകളുമൊക്കെ കൂടെ കൊണ്ടുപോയിരുന്നു. ഗുണ്ടര്‍ട്ടിന്റെ കാലശേഷം ഇവ ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു.സര്‍വകലാശാലാ അധികൃതരാണ് ഗുണ്ടര്‍ട്ട്‌ശേഖരം കേരളത്തിന് നല്‍കുന്നത്.
Comments