ഐ.പി.എല്‍ വാതുവെപ്പു കേസില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലേന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്തിന്‍െറ വിശദീകരണം.
തനിക്കെതിരായ നടപടി അപൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശ്രീശാന്ത് വിശദീകരിച്ചു.ബന്ധുക്കളെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കുറ്റസമ്മത മൊഴി എഴുതിവാങ്ങിയതെന്ന് ശ്രീശാന്ത് പറഞ്ഞു.
Comments