കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന നിലപാടില്‍ സംസ്ഥാനത്തിന് കടുത്ത പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്നാല്‍ വിമാനഇന്ധനത്തിന്റെ വാറ്റ് നികുതി കുറയ്ക്കുകയാണ് കേരളം ചെയ്യേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു ഇരുവരും കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക് കുത്തനെ വര്‍ധിക്കുന്ന വിഷയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments