അതീവഗുരുതരാവസ്‌ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം.പി. ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി രാഘവന്റെ ആരോഗ്യ നില തൃപ്‌തികരമല്ലെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. കണ്ണുകള്‍ തുറക്കുകയും അടുത്തബന്ധുക്കളെ തിരിച്ചറിയുകയും ചെയ്‌തു. പ്രമേഹവും രക്‌തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ സംസാരശേഷി ഇതുവരെ വീണ്ടെടുത്തിട്ടില്ല. കടുത്ത ന്യുമോണിയബാധ കാരണം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും തൃപ്‌തികരമായിട്ടില്ല. വൃക്കകളുടെ പ്രവര്‍ത്തനത്തേയും അസുഖം സാരമായി ബാധിച്ചിട്ടുണ്ട്.
Comments