ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം കമ്പനി പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.സി. ചാക്കോ എം.പി എന്നിവരുടെ ഇടപെടലിനെതുടര്‍ന്നാണ് കമ്പനി നിക്കം പിന്‍വലിച്ചത്. നിരക്ക് വര്‍ധനനീക്കം പുറത്തുവന്നതോടെ പി.സി. ചാക്കോ എം.പിയും പി.എ. മാധവന്‍ എം.എല്‍.എയും എം.പി. വിന്‍സെന്‍റ് എം.എല്‍.എയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. മുഖ്യമന്ത്രിയും എം.പിയും ടോള്‍ കമ്പനി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നിരക്ക് വര്‍ധനയില്‍നിന്ന് കമ്പനി പിന്‍വാങ്ങുകയായിരുന്നു.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവിലെ നിരക്കിനെക്കാള്‍ അഞ്ച് മുതല്‍ 25 രൂപ വരെ വര്‍ധിപ്പിക്കാനായിരുന്നു നീക്കം.
Comments