You are Here : Home / News Plus

വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാം

Text Size  

Story Dated: Thursday, September 19, 2013 09:34 hrs UTC

ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാന്‍ കോടതി അനുമതി നല്‍കി. വിനയ് ശര്‍മ, അക്ഷയ് സിംഗ് താക്കൂര്‍ എന്നിവര്‍ക്കാണ് പഠനം തുടരാന്‍ അനുമതി നല്‍കിയത്.വിനയ് ശര്‍മ ഡല്‍ഹി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.അക്ഷയ് സിംഗ് താക്കൂറിനും പഠനം തുടരണമെന്ന് അക്ഷയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഇരുവര്‍ക്കും പഠനം തുടരാന്‍ കോടതി അനുവാ‍ദം നല്‍കിയത്.ഇന്ത്യയില്‍ വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് നിയമം പരിഗണിച്ചാണ് ഡല്‍ഹി കോടതി ഇവര്‍ക്ക് പഠനം തുടരാനുള്ള അനുമതി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.