2010ല്‍ ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ് ശ്രമിച്ചതായി കരസേന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കരസേനയുടെ രഹസ്യ ഫണ്ട് ഉപയോഗിച്ചാണ് അട്ടിമറി നീക്കത്തിന് സിങ് ശ്രമിച്ചതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കരസേന പ്രതിരോധ മന്ത്രാലയത്തിന് കൈമാറി.
കശ്മീര്‍ കൃഷി മന്ത്രി ഗുലാം ഹസന്‍ മിറിന് രഹസ്യ ഫണ്ടില്‍ നിന്ന് 1.19 കോടി രൂപയും ജനറല്‍ ബിക്രം സിങ് കരസേനാ മേധാവി ആകാതിരിക്കാന്‍ കശ്മീരിലെ സന്നദ്ധ സംഘടനക്ക് 2.38 കോടി രൂപയും കൈമാറി. വി.കെ. സിങ് കരസേനാ മേധാവിയായിരിക്കെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കീഴില്‍ ടെക്നിക്കല്‍ സര്‍വീസ് ഡിവിഷന്‍ രൂപീകരിച്ചത്. ഈ വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments