ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കോടതിയില്‍ കീഴടങ്ങി. ബാപ്പുവിന്റെ ഉടമസ്ഥതയില്‍ മധ്യപ്രദേശിലെ ചിന്ദ്വാരയില് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിന്റെ ചുമതലക്കാരനായ ശരദ്ചന്ദ്രയും ഹോസറ്റലിലെ പാചകക്കാരനായ പ്രകാശുമാണ് ജോധ്പുരിലെ കോടതിയില്‍ കീഴടങ്ങിയത്. പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബാപ്പു പീഡിപ്പിച്ച പെണ്‍കുട്ടി ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് അപേക്ഷ പിന്‍വലിക്കുകയാണുണ്ടായത്.
Comments