ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗ്. നാലുവര്‍ഷംമുമ്പുവരെ എല്‍.ടി.ടി.ഇയുടെ ശക്തികേന്ദ്രമായിരുന്നു വടക്കന്‍ പ്രവിശ്യ. ഇവിടെ 25 വര്‍ഷത്തിനിടെ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്. 36 അംഗ കൗണ്‍സിലിന് അഞ്ചു വര്‍ഷമാണു കാലാവധി. 906 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.പ്രാദേശികസമയം രാവിലെ ഏഴു മണിക്ക് വോട്ടിംഗ് ആരംഭിച്ചു.
Comments