പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. ഇടത് അനുകൂല സംഘടനയിലെ അപേക്ഷ നല്കിയ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള അവസാന തീയതി ഇന്നാണ്. എന്നാല്‍ ഇവര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ല.പഴയ തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട് ചെയ്യാന്‍ ഇടത് അനുകൂല സംഘടനയിലെ പൊലീസുകാര്‍ എത്തിയത് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
Comments