മുസ്ലീംലീഗ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ സംഘര്‍ഷം. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഹാളില്‍ നിന്ന് പുറത്ത് കടക്കാന്‍ അനുവദിക്കാതെ ഒരു സംഘം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസ് എടുക്കുന്ന ആലക്കോട് എസ്.ഐയെ സ്ഥലം മാറ്റണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം രോഷാകുലരായത്. പ്രതിഷേധക്കാരോട് ഹാളില്‍ നിന്ന് പുറത്ത് പോകാന്‍ ഇ. അഹമ്മദ് ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Comments