ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു.ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാചക വാതക വിതരണം നിലയ്ക്കുമെന്ന് എണ്ണ കമ്പനികളും വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ സബ്‌സിഡി നിരക്കില്‍ എല്‍പിജി നല്‍കാനാവൂ. സബ്‌സിഡി ആവശ്യമില്ലാത്തവര്‍ ആധാര്‍ എടുക്കണമെന്നില്ല. അവര്‍ക്ക് പൊതുവിപണിയില്‍ നിന്ന് മുഴുവന്‍ തുകയും നല്‍കി പാചക വാതക സിലിണ്ടര്‍ വാങ്ങാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ഈ മാസം 21ലേക്ക് മാറ്റി.
Comments