എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.വി ജോര്‍ജിനെതിരെ ചീഫ് സെക്രട്ടറി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി.മതിയായ യോഗ്യതയില്ലാത്ത എം.വി ജോര്‍ജ്, യോഗ്യതയുള്ള രണ്ടുപേരെ മറികടന്നാണ് വൈസ് ചാന്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
വി.സിയുടെ നിയമനത്തില്‍ ക്രക്കേട് നടന്നുവെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അനുവാദമില്ലാതെ 56 ജീവനക്കാരെ നിയമിച്ചതിനും സ്വന്തം ശമ്പളം നിശ്ചയിച്ചതിനും കാരണം നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലറിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
Comments