കൂറുമാറ്റനിരോധനനിയമം ലംഘിച്ചതിന് അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് കെ കെ ഉഷയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന് നായര്‍ അയോഗ്യയാക്കി.കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാലക്കാട് ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പഞ്ചായത്ത് പൊതു തിരഞ്ഞെടുപ്പില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ യു ഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും സീറ്റ് ലഭിച്ചു.കോണ്‍ഗ്രസിലെ എം.ആര്.സത്യന് പ്രസിഡന്റും കേരള കോണ്‍ഗ്രസ് (ജേക്കബ്) അംഗമായ കെ കെ ഉഷ വൈസ് പ്രസിഡന്റുമായി.
Comments