കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് . മന്ത്രിയാകാന്‍ ഗണേഷ് കുമാര്‍ അല്‍പ്പംകൂടി കാത്തിരിക്കണം. ആര് ബാലകൃഷ്ണപിള്ള പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവരില്ല.ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട അടിയന്തര സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് കരുതുന്നില്ല. അതിനാല്‍ ഈ വിഷയത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ല.
Comments