കടല്‍ മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി വി ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള ഗൂഢശക്തികളുടെ പിന്തുണയുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. ജസീറഡല്ഹിയില് സമരം ചെയ്യുന്നതില്‍ ദുരൂഹതയുണ്ട്. ജസീറയുടെ ആവശ്യം കേരത്തില്‍ നിന്നുതന്നെ അംഗീകരിച്ചതാണ്. ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ ഗൂഢശക്തികളാണ് – അടൂര്‍ പ്രകാശ് പറഞ്ഞു.
ഇതേസമയം, തനിക്കെതിരെ ഉന്നയിച്ച ആരോപണം മന്ത്രി തെളിയിക്കണമെന്ന് ജസീറ അടൂര്‍ പ്രകാശിനോട് ആവശ്യപ്പെട്ടു.ഡല്‍ഹി കേരള ഹൗസിലെത്തിയാണ് ജസീറ മന്ത്രിയോട് തനിക്കെതിരെയുളള ആരോപണം തെളിയിക്കണം അല്ലെങ്കില്‍ പിന്‍വലിക്കണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടത്.
Comments