ഡാറ്റാ സെന്റര്‍ ഇടപാടില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. നേരത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയുടെ നിലപാടിനെ കോടതി ചോദ്യം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ സിബിഐ അന്വേഷണം തീരമാനിച്ചെന്ന് എങ്ങനെയാണ് എജി കോടതിയില്‍ അറിയിച്ചത്. എജിക്ക് ഇക്കാര്യത്തില്‍ ഇനി സത്യവാങ്മൂലം സമര്‍പ്പിക്കാനാകുമോയെന്ന് പരിശോധിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് കോടതിക്കുണ്ടെന്നും പറഞ്ഞാണ് കോടതി കേസ് മാറ്റിവെച്ചത്.
മുഖ്യമന്ത്രിയാണ് സര്‍ക്കാര്‍ നിലപാട് തന്നെ അറിയിച്ചതെന്നാണ് എജി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുക.
Comments