കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇറ്റലിയിലേക്ക് പോകുന്നില്ല. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് എന്‍.ഐ.എ തീരുമാനം മാറ്റിയത്. നാവികരെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ അനുമതി തേടാനാണ് പുതിയ ശ്രമം. വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കാനാണ് ധാരണ.
ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സമയത്ത് കപ്പലിലുണ്ടായിരുന്നവരാണ് ഈ നാല് നാവികര്‍ . ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര ചോദ്യം ചെയ്യാന്‍ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന കടുത്ത നിലപാട് തുടരുകയായിരുന്നു ഇറ്റലി.
Comments