ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. വ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തിനകത്തും നിന്നും ഇറക്കുമതി വഴിയും കൂടുതല്‍ ചരക്കെത്തുന്നതോടെ വില കുറഞ്ഞുതുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 29ന് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ടെണ്ടര്‍ വിളിക്കും. മൂന്നു നാലു ദിവസത്തിനകം തന്നെ ഉള്ളിയെത്തുകയും ചെയ്യും-മന്ത്രി പറഞ്ഞു.
Comments