You are Here : Home / News Plus

സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്

Text Size  

Story Dated: Tuesday, October 29, 2013 12:23 hrs UTC

സോളാര്‍ കേസില്‍ കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സോളാര്‍ കേസിലെ പ്രതി സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് ശ്രീധരന്‍ നായര്‍ മൊഴിയില്‍ പറയുന്നു.അഞ്ചാം പേജിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. സോളാര്‍ നല്ല പദ്ധതിയാണെന്നും അതിന് സബ്‌സിഡി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും ശ്രീധരന്‍ നായര്‍ മൊഴിയില്‍ പറയുന്നു.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പി.എ ടെന്നി ജോപ്പനാണ് ഉമ്മന്‍ചാണ്ടി കൈമാറിയത്. കൂടിക്കാഴ്ചക്ക് ശേഷം ലിഫ്റ്റില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് താഴെയെത്തിയതെന്നും മൊഴിയില്‍ ശ്രീധരന്‍നായര്‍ വിവരിക്കുന്നു.പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് രഹസ്യമൊഴി അദ്ദേഹത്തിന് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.