സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം നല്‍കണം. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് രക്ഷിക്കുന്നതിനുള്ള ഭരണപരിഷ്‌കരണ നടപടികള്‍ മൂന്നു മാസത്തിനകം ഏറ്റെടുക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കരുത്.മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യമടക്കം വിരമിച്ച 82 ഉദ്യോഗസ്ഥര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
Comments