You are Here : Home / News Plus

റെയില്‍വേ അറ്റകുറ്റപ്പണികള്‍; അടുത്തമാസം പതിമൂന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Text Size  

Story Dated: Wednesday, February 27, 2019 01:39 hrs UTC

പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഇന്നു മുതല്‍ അടുത്ത മാസം 13 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയയാതി ദക്ഷിണ റെയില്‍വേ അറിയിച്ചു. എറണാകുളംകോട്ടയംകായംകുളം സെക്ഷനിലാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്.

രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചകളിലും റദ്ദാക്കി. കോട്ടയം വഴിയുള്ള 56387ാം നമ്ബര്‍ എറണാകുളംകോട്ടയം പാസഞ്ചറും കോട്ടയം വഴിയുള്ള 56388ാം നബര്‍ കായംകുളംഎറണാകുളം പാസഞ്ചറുമാണ് പൂര്‍ണമായും റദ്ദാക്കിയത്.

കൊല്ലംകായംകുളം പാസഞ്ചറും  കോട്ടയംകൊല്ലം പാസഞ്ചറും മാര്‍ച്ച് മൂന്ന്, 10 തീയതികളില്‍ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ജങ്ഷനില്‍നിന്നു ഉച്ചകഴിഞ്ഞ് 2.45 നു പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു മാര്‍ച്ച് മൂന്നിനും 10 നും അര മണിക്കൂര്‍ വൈകി 3.15 നുമാത്രമേ പുറപ്പെടൂ. ഈ ട്രെയിന്‍ കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ കോട്ടയംകൊല്ലം പാസഞ്ചര്‍ ട്രെയിനിന്റെ സമയത്ത് ഓടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.