അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാപനപതി ഇസ്ലാമാബാദിലെ വിദേശകാര്യമന്ത്രാലയത്തിലെത്തി വൈമാനികനെ വിട്ട് കിട്ടണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. ഇന്നലെ പാകിസ്ഥാൻ ആക്ടിംഗ് ഹൈക്കമ്മീഷണറെയും ഇന്ത്യ വിളിച്ച് വരുത്തിയിരുന്നു. വൈമാനികനെ വിട്ട് കിട്ടണമെന്നും അഭിനന്ദനോട് മാന്യമായി പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു അന്താരാഷ്ട ചട്ടങ്ങളും മര്യാദകളും അനുസരിച്ചാണെങ്കിൽ വൈമാനികനെ ഉടൻ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണമായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല വൈമാനികനെ വിട്ട് നൽകണമെന്ന ഇന്ത്യൻ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിനും പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങൾ ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതേസമയം വിങ് കമാന്ററെ വിട്ട് നൽകാതെ പാകിസ്ഥാൻ വിലപേശൽ സാധ്യത മുന്നോട്ട് വക്കുമോ എന്ന് ആശങ്കയും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നുണ്ട്
Comments