ജമാ അത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകരാണ് ശ്രീനഗറിൽ പ്രതിഷേധം നടത്തിയത്. തീരുമാനത്തിനെതിരെ നാഷണൽ കോൺഫറൻസും രംഗത്തെത്തി. ഏകാധിപത്യഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് നേതാക്കൾ വിമർശിച്ചു
Comments