ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സർക്കാർ. കാർഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കർഷകർ എടുത്ത വായ്പകളിൻമേലുള്ള ജപ്തി നടപടികൾക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വർഷം ഡിസംബർ 31 വരെ നീട്ടി. കർഷകർ എടുത്തിട്ടുള്ള കാർഷിക-കാർഷികേതര വായ്പകൾക്കും ഇത് ബാധകമായിരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്
Comments