ഹിന്ദുക്കളെ അധിക്ഷേപിച്ച മന്ത്രിക്കെതിരെ പാകിസ്താനിൽ പ്രതിഷേധം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സാംസ്കാരിക വകുപ്പ് മന്ത്രി ഫയ്യാസുൾ ഹസൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഗോമൂത്രം കുടിക്കുന്നവർ, ബിംബാരാധകർ തുടങ്ങിയ പദപ്രയോഗങ്ങളോടെയാണ് ഫയാസുൾ ഹസൻ ഹിന്ദുക്കളെ അപഹസിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം തകർന്നിരിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞമാസം നടത്തിയ പത്രസമ്മേളനത്തിൽ വിവാദ പരാമർശങ്ങൾ ഇയാൾ നടത്തിയത്.
Comments