ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള സി.പി.എം. സ്ഥാനാർഥികളെ മാർച്ച് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെള്ളിയാഴ്ച ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും മുന്നണിയിൽ ഘടകകക്ഷികളുടെ എണ്ണം കൂടിയതിനാൽ സീറ്റുകൾക്ക് വേണ്ടി അവരും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Comments