സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷാഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
യൂണിഫോമും സോക്‌സും, ഷൂസും, ടൈയ്യും നിര്‍ബന്ധമാക്കരുതെന്നാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം.
കഠിനമായ ചൂട് കാരണം ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ കുട്ടികളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിക്കന്‍ പോക്‌സും, അഞ്ചാംപനിയും ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
Comments