ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥികൾക്ക് മാറ്റമില്ല. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും. ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർഥിയായ നവാസ് ഗനിയെയും പ്രഖ്യാപിച്ചു.
Comments