തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുന്നേ ഉദ്ഘാടന ചങ്ങുകളെല്ലാം തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരുമാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത് 157 പദ്ധതികള്‍ക്കാണ്. ഇതിനായി കഴിഞ്ഞ ഒരുമാസത്തിനിടെ 28 യാത്രകളാണ് മോദി രാജ്യമെമ്ബാടുമായി നടത്തിയത്.
ഫെബ്രുവരി മാസത്തില്‍ മാത്രം എട്ടുമുതല്‍ മാര്‍ച്ച് ഒമ്ബത് വരെ ദേശീയ പാതകള്‍, റെയില്‍വേ പാതകള്‍, മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഗ്യാസ് പൈപ്പ് ലൈന്‍, വിമാനത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്.
മൊത്തം 57 പദ്ധതികളാണ് ജനുവരി എട്ടുമുതല്‍ ഫെബ്രുവരി ഏഴുവരെ മോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമുള്ള നാല് ആഴ്ചകളില്‍ മോദി നടത്തിയ ഉദ്ഘാടനങ്ങളേക്കാള്‍ നാലിരട്ടി വരും ഇത്. മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ചിലത് പഴയവയാണെന്നും പുതിയതാണെന്ന മട്ടില്‍ വീണ്ടും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്നും ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബുള്ള ഒരുമാസം പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടികളൊന്നും നടന്നിട്ടില്ലെന്ന് രേഖകള്‍ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
Comments