കേരള കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ ജോസഫ് വിഭാഗത്തിനെതിരെ മാണി വിഭാഗത്തിന്റെ നീക്കം. കോട്ടയം പാർലമെന്റ് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെയും എം.എൽ.എമാരെയും മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മറ്റികൾ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി. കോട്ടയത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറെണ്ണവും കത്ത് നൽകിയിട്ടുണ്ട്. വൈക്കം മണ്ഡലം കമ്മറ്റി മാത്രമാണ് നിലവിൽ കത്ത് നൽകാത്തത്
Comments