ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പിന്നാലെ നൽകും. സുപ്രീം കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം വിളച്ചത്. ഇതിൽ ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
Comments