കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. മുതിർന്ന നേതാക്കൾ മത്സരിക്കണം എന്ന അഭിപ്രായമാണ് ഡൽഹിയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിലുണ്ടായത്. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം രാഹുലിന്റേതായിരിക്കും. പി.ജയരാജൻ മത്സരിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പള്ളി തന്നെ വടകരയിൽ മത്സരിക്കണം എന്ന അഭിപ്രായമാണ് പല നേതാക്കളും യോഗത്തിൽ പങ്കുവെച്ചത്. ഉമ്മൻ ചാണ്ടിയുടെ പേര് പത്തനംതിട്ടയിലും ഇടുക്കിയിലും പരിഗണിക്കപ്പെടുന്നു.
Comments