കോട്ടയം സീറ്റ് സംബന്ധിച്ച് കേരളാ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ഉപാധി മുന്നോട്ടുവെച്ച് പി ജെ ജോസഫ്. കോട്ടയം സീറ്റ് കോൺഗ്രസുമായി വച്ചുമാറി അവിടെ ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന. കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്മാൻ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നൽകാൻ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും അതൃപ്തിയും കോൺഗ്രസ് നേതാക്കളെ അറിയിച്ചതിന് ശേഷമാണ് പി ജെ ജോസഫ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്.
Comments