കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ ചർച്ച ഇന്ന് നടക്കും. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ ചർച്ച നടത്തുക. പുൽവാമ ആക്രമണത്തത്തെ തുടർന്ന് ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറാകുന്നത്. ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇടനാഴി നിർമ്മിക്കാൻ പാകിസ്ഥാൻ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമുള്ള ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികൾക്ക് ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ വഴിയൊരുക്കും.
Comments