അന്തരിച്ച ഗോവൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കര്‍ക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് ആയിരങ്ങള്‍. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപ യാത്രയായി ബിജെപി സംസ്ഥാന ഓഫീസിൽ എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിലാപ യാത്രയിൽ അണിനിരന്നത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ ഗോവയിലെത്തും. സംസ്കാരം വൈകിട്ട് അഞ്ചുമണിക്ക് ഗോവ തലസ്ഥാനമായ പനജിയിൽ നടക്കും.
Comments