ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിയാണ് സ്ഥാനാർത്ഥി. പതിനാലാം തീയതി കൊണ്ടോട്ടിയിൽ വച്ച് കുഞ്ഞാലിക്കുട്ടിയും ഇടിയുമായി നടന്ന രഹസ്യ ചർച്ചയിൽ മജീദ് ഫൈസിയും പങ്കെടുത്തിരുന്നു. വിവാദ ചർച്ചയ്ക്ക് മുൻകൈയെടുത്ത് ലീഗാണെന്ന് അബ്ദുൾ റഹ്മാൻ ഫൈസി വെളിപ്പെടുത്തി. നേരത്തെ എസ്ഡിപിഐ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനം.
Comments