കൊല്ലം സീറ്റിലേക്ക് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി അൽഫോൺസ് കണ്ണന്താനം. കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. മത്സരിക്കാൻ ഇല്ലെന്നാണ് തന്റെ നിലപാട്. നിർബന്ധമാണെങ്കിൽ പത്തനംതിട്ടയോ കോട്ടയമോ തൃശൂരോ വേണമെന്നും കണ്ണന്താനം വിശദമാക്കുന്നു. മൂന്നര വർഷം രാജ്യസഭാ കാലാവധി ഉള്ളതിനാൽ തന്നെ പരിഗണിക്കരുതെന്നാണ് അവശ്യപ്പെട്ടത്. എന്നാൽ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
Comments