തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും തമ്മിൽ പോസ്റ്ററിന്‍റെ പേരിൽ പോര്. 'വൈ ഐയാം എ ഹിന്ദു' എന്ന തരൂരിന്‍റെ പുസ്തകത്തിന്‍റെ കവർ പോസ്റ്ററിൽ വച്ചതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ശശി തരൂർ ഉന്നയിക്കുന്നത്. തന്‍റെ സ്വകാര്യസ്വത്തായ പുസ്തകത്തിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപിക്ക് എന്താണ് അവകാശമെന്നാണ് തരൂർ ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂർ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപരാതി നൽകി. ശബരിമലയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കുമ്മനം രാജശേഖരന്‍റെ പോസ്റ്ററിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചിത്രം വച്ചതിനെതിരെയും തരൂർ രംഗത്തെത്തി. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടം വച്ച് കുമ്മനത്തിന്‍റെ പോസ്റ്ററടിക്കാൻ എന്ത് അധികാരമെന്നും തരൂർ ചോദിച്ചു. ഈ കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments